ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ എല്ലാ അര്‍ഥത്തിലും പൊതുസമൂഹത്തില്‍ സ്വാഭാവിക പങ്കാളികളാക്കുകയെന്ന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
തൊഴില്‍പരിശീലനം, സ്വയംതൊഴില്‍ സഹായം, എല്ലാ ജില്ലകളിലും വാസസ്ഥാനങ്ങള്‍, വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയകള്‍ക്കുള്ള സഹായം, പഠനപിന്തുണ, ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനുവേണ്ട സഹായം തുടങ്ങി ഭിന്നലൈംഗികതയുള്ള വ്യക്തികള്‍ക്ക് പൊതുസമൂഹത്തില്‍ അലിഞ്ഞു ചേരുന്നതിന് ഉതകുന്ന ഒട്ടേറെ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് മഴവില്ല്. ഇതിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Comments