നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ നടത്താന്‍ പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കണമെന്ന് റജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് വിചാരണ നടത്താന്‍ തൃശൂര്‍, എറണാകുളം ജില്ലകളിലും സമീപ പ്രദേശങ്ങളിലും വനിതാ ജഡ്ജിമാരുണ്ടോയെന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച കോടതി റജിസ്ട്രിയോട് ചോദിച്ചിരുന്നു.
എറണാകുളം ജില്ലയിലെ പ്രത്യേക സിബിഐ കോടതിയില്‍ വനിതാ ജഡ്ജിയുണ്ടെന്ന് റജിസ്ട്രി വ്യാഴാഴ്ച്ച അറിയിച്ചു. പക്ഷെ, അവര്‍ സിബിഐ കേസുകള്‍ മാത്രമേ കേള്‍ക്കാനാവൂ എന്നാണ് വ്യവസ്ഥ. 33 കേസുകളാണ് നിലവില്‍ അവര്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ രണ്ടു വനിതാ ജഡ്ജിമാരുണ്ട്. തൃശൂര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയും വനിതകളാണ്. പക്ഷെ, അവര്‍ക്ക് ഈ കേസുകള്‍ കേള്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും റജിസ്ട്രാര്‍ വ്യക്തമാക്കി.
കേസ് വിചാരണ നടത്താന്‍ വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് സീനിയര്‍ ഗവ. പ്ലീ!ഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ പ്രത്യേകം വിജ്ഞാപനം ഇറക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പാലക്കാട് ജില്ലയില്‍ കേസ് കേള്‍ക്കാന്‍ കഴിയുന്ന വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കാന്‍ ജസ്റ്റീസ് വി രാജാ വിജയരാഘവന്‍ റജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്.
Comments