എല്ലാ വര്‍ഷവും ബജറ്റ് പ്രസംഗത്തില്‍ വ്യത്യസ്തമായ അവതരണ രീതി പരീക്ഷിക്കുന്നു ധനമന്ത്രി തോമസ് ഐസക്. ഇത്തവണ ബജറ്റ് പ്രസഗംത്തിന്റെ കവറും സവിശേഷമാക്കി. നവോത്ഥാന നായകനായ അയ്യങ്കാളിയും, പഞ്ചമിയുമാണ് കവര്‍ ചിത്രമായത്. കവര്‍ എന്തായിരിക്കണമെന്ന ആലോചന അവസാനിച്ചത് അയ്യങ്കാളിയിലും, പഞ്ചമിയിലുമാണ്' തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.കേരളത്തിന്റെ നവോത്ഥാന പാരമ്പര്യങ്ങള്‍ ഓര്‍മപെടുത്തികൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്.
Comments