കൈവിട്ടു പോയ വിശ്വാസികളെ കൂടെ കൂട്ടാന്‍ ശബരിമലയില്‍ വാരിയെറിഞ്ഞ് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം സംസ്ഥാന ബജറ്റ്. ആരോഗ്യമേഖലയില്‍ 4000 കോടി രൂപയും വിദ്യാഭ്യാസ രംഗത്ത് 1938 കോടി രൂപയും മാത്രം വകയിരുത്തിയ ബജറ്റില്‍ ശബരിമലയിലേക്ക് മാത്രം വകയിരുത്തിയത് 739 കോടി. കൂടാതെ തിരുവിതാകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കായി നീക്കി വെച്ചത് കൂടി കൂട്ടിയാല്‍ ആയിരം കോടി കടക്കും. ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടിലും നടപടികളിലും സര്‍ക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേറ്റതാണ് ഇത്തവണത്തെ ബജറ്റില്‍ ശബരിമലയ്ക്കു കാര്യമായ പരിഗണന ലഭിക്കാന്‍ കാരണം.
Comments