കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ ബജറ്റ്. വന്‍കിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 2019-20 ല്‍ വകയിരുത്തിയിട്ടുള്ള 527 കോടി രൂപയില്‍ 299 കോടി രൂപ പൊതുമേഖലയ്ക്കാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, 40 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളില്‍ 8 എണ്ണം മാത്രമേ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഈ ധനകാര്യ വര്‍ഷം അവസാനിക്കുമ്പോള്‍ 20 സ്ഥാപനങ്ങള്‍ ലാഭത്തിലാകും. വിറ്റുവരുമാനം 2800 കോടിയില്‍ നിന്നും 3800 കോടിയായി ഉയരും. 123 കോടി രൂപ മൊത്തത്തില്‍ നഷ്ടത്തിലായിരുന്ന പൊതുമേഖല 160 കോടി രൂപ ലാഭത്തിലാകുമെന്നും ബജറ്റില്‍ പറയുന്നു.
Comments