ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് ധനസഹായം കിട്ടുക. 12 കോടി കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം . 75,000 കോടി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പേരിലാണ് 12 കോടി കർഷക കുടുംബങ്ങൾ ഗുണഭോക്താക്കളാകുന്ന പദ്ധതി പീയുഷ് ഗോയൽ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായാകും കർഷകർക്ക് ആറായിരം രൂപ നേരിട്ട് നൽകുക. ഇതിനായി 75,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു.
Comments