തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ഒന്നുമില്ല, മറിച്ച് അവരെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഞ്ച് വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവതം പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറയുമ്പോള്‍ ഒരു ദിവസം 17 രൂപയോളമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്.
Comments