ജമ്മു കശ്മീരില്‍ ഇരുപത്തഞ്ച് വയസുകാരിയെ ഭീകരര്‍ വെടിവെച്ച് കൊന്നശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ഇസ്രത്ത് മുനീറാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അടുത്തിടെ കൊല്ലപ്പെട്ട ഭീകരന്‍ സീനത്ത് ഉല്‍ ഇസ്ലാമിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട യുവതിയെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അക്രമികള്‍ക്കു മുന്നില്‍ ഇരുകൈകലും കൂപ്പി യുവതി അപേക്ഷിക്കുന്നതും തുടര്‍ന്ന് തോക്കേന്തിയ യുവാവ് തൊട്ടടുത്തുനിന്ന് ഇവര്‍ക്കുനേരെ രണ്ടുതവണ നിറയൊഴിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലപാതക ദൃശ്യങ്ങള്‍ ഭീകരര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് വക്താവ് പറഞ്ഞു.
Comments