ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പരീക്കറിനെ പ്രവേശിപ്പിച്ചത്. അര്‍ബുദ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. എയിംസില്‍ ഡോക്ടര്‍ അതുല്‍ ഷര്‍മ്മയുടെ നേതൃത്വത്തിലൂളള സംഘമാണ് ഗോവ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നത്. കുറച്ച് ദിവസം അദ്ദേഹം ചികിത്സയിലുണ്ടാകുമെന്ന് എയിംസ് വൃത്തങ്ങള്‍ പറയുന്നു
Comments