സിപിഐ എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധന നടത്തിയ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കൊച്ചിയിലെ പബ്‌ളിക് ഐ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജിക്കാര്‍ ഹര്‍ജി പിന്‍വലിയ്ക്കുകയായിരുന്നു.
ഭരിക്കുന്ന പാര്‍ടിയുടെ ഓഫീസ് റെയിഡ് ചെയ്ത ഉദ്യോഗസ്ഥയുടെ പ്രവൃത്തി മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചത് സംസ്ഥാനത്ത് ക്രമസമാധാന പാലനം ശക്തമാണെന്നതിന്റെ തെളിവാണെന്ന് ഹൈക്കോടതി പറഞ്ഞു. ചൈത്രയുടെ നടപടി മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചതായി ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞപ്പോളായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. മുഖ്യമന്ത്രിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ എ ജി കെ കെ രവീന്ദ്രനാഥ് ഹാജരായി.
Comments