എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹ്യസേവനമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 233പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുനരധിവാസ ഗ്രാമം തന്നെ നിര്‍മ്മിക്കുന്നതിന്68 കോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ വില്ലേജിലാണ് ഇത് സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. സ്‌കൂള്‍ കെട്ടിടങ്ങള്‍,ആശുപത്രികള്‍, ജലവിതരണ പദ്ധതികള്‍ തുടങ്ങിയവയാണ് ഇതിലുള്ളത്. 197പദ്ധതികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നതിന്റെ ഭാഗമാണ് ഈ ബജറ്റില്‍ തന്നെ 20 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട് എന്നത്. ഈ തുകയും ഇവരുടെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും എന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രി പറഞ്ഞു.
Comments