ഓസ്‌ട്രേലിയയില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ദ്വീപില്‍ ആറ് വര്‍ഷത്തെ താമസം. ഇതിനിടയില്‍ വാട്‌സ്ആപ്പിലും മെസേജിലുമായി ടൈപ്പ് ചെയ്ത് അയച്ചുകൊടുത്ത് തന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുക. അതിന് ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന തുകയുള്ള സാഹിത്യ പുരസ്‌കാരം ലഭിക്കുക. പരസ്‌കാരം വാങ്ങുന്ന ചടങ്ങില്‍നിന്ന് ഗവണ്‍മെന്റ് വിലക്കുക. അന്താരാഷ്ട്ര പുരസ്‌കാരം നേടിയ സിനിമയുടെ കഥയല്ല. ഇത് ഇറാനിതുര്‍ക്കിഷ് എഴുത്തുകാരന്‍ ബെഹ്‌റൂസ് ബൂചാനിയുടെ ജീവിതകഥയാണ്.
ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റം ചര്‍ച്ചയാകുന്നതിനിടെയാണ് ഇറാനിയന്‍ അഭയാര്‍ത്ഥിക്ക് ഓസ്‌ട്രേലിയയിലെ പ്രമുഖ പുരസ്‌കാരം ലഭിക്കുന്നത്. ബൂചാനിയുടെ 'നോ ഫ്രണ്ട് ബട്ട് ദ മൗണ്ടന്‍സ്' എന്ന കൃതിക്കാണ് വിക്‌ടോറിയന്‍ സാഹിത്യ അവാര്‍ഡ് ലഭിച്ചത്. 1 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (52 ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരമാണിത്. അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരെ താമസിപ്പിക്കുന്ന പാപുവ ന്യൂ ഗുനിയയിലെ മാനുസ് ദ്വീപിലാണ് ഇറാനിയന്‍ സ്വദേശിയായ ബൂചാനിയെ 6 വര്‍ഷമായി താമസിപ്പിച്ചിരിക്കുന്നത്. സുഹൃത്തും പരിഭാഷകനുമായ ഒമിഡ് തൊഫീഗിയനുമായി മൊബൈല്‍ ഫോണിലൂടെ സംവദിച്ചാണ് ബൂചാനി പുസ്തകം പുറത്തിറക്കിയത്.
Comments