പ്രശസ്ത നാടകകൃത്തും ചിത്രകാരനുമായ തുപ്പേട്ടന്‍ (എം. സുബ്രഹ്മണ്യന്‍ നമ്പൂതിരി) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തൃശ്ശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകകൃത്തും നാടക സംവിധായകനുമായിരുന്നു. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2003ല്‍ 'വന്നന്ത്യേ കാണാം' എന്ന നാടകത്തിലൂടെ നേടി.
1929 മാര്‍ച്ച് ഒന്നിന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദ പണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാള്‍ വിദ്യാലയം, സി.എന്‍.എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്.എം.ടി. എച്ച്.എസ്. ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
Comments