കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിലുള്ളത് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ല്‍ മോദി അധികാരത്തില്‍ വന്നപ്പോഴും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.10 കോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് അന്ന് പറഞ്ഞത്. 100 പുതിയ സ്മാര്‍ട്ട് നഗരങ്ങള്‍, കര്‍ഷക വരുമാനം ഇരട്ടിപ്പിക്കല്‍, ഓരോ ഭാരതീയന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് അന്ന് നല്‍കിയത്. ഇപ്പോള്‍ വീണ്ടും കുറേ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ലന്നും സീതാറാം യച്ചുരി പറഞ്ഞു. അതേ സമയം എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു.
Comments