സംസ്ഥാന സര്‍ക്കാര്‍ 4578 സ്‌കൂളുകള്‍ക്ക് ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക്കാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കാണ് ക്യാമറയും ട്രൈപ്പോഡും അനുവദിച്ചത്.
സ്‌കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികള്‍, കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിന് വേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കല്‍, കുട്ടികളുടെ ടെലിഫിലിമുകള്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ വിദ്യാഭ്യാസ വിഭവങ്ങള്‍ തയ്യാറാക്കല്‍, സ്‌കൂള്‍ വിക്കിയിലേക്ക് ഫോട്ടോ, വീഡിയോ തയ്യാറാക്കല്‍ തുടങ്ങി സ്‌കൂളിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ക്യാമറ നല്‍കുന്നത്.
Comments