മൂന്നാം സീറ്റെന്ന ആവശ്യത്തിന് സമസ്തയടക്കം നിലപാട് കടുപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ ലീഗ് നേതൃത്വം. വടകരയോ വയനാടോ കാസര്‍കോടോ സീറ്റില്‍ കൂടി മത്സരിക്കണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം. സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയും അര്‍ഹതയുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും അഭിപ്രായപ്പെട്ടതിന് പിന്നാലെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ.മുരളീധരനും ലീഗിന്റെ ആവശ്യത്തെ പിന്തുണച്ച് ശനിയാഴ്ച രംഗത്ത് വന്നിരുന്നു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും കാസര്‍കോടും വടകരയും മുമ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് ശനിയാഴ്ച കെ.മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്.
Comments