അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തിക്കൊണ്ട് പോലീസില്‍ കൂട്ട അഴിച്ചു പണി. താല്‍ക്കാലികമായി ഡി.വൈ.എസ്.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് ഇതിന് നല്‍കുന്ന വിശദീകരണം. ആദ്യമായാണ് ഇത്രയും പേരെ തരം താഴ്ത്തുന്നത്. ഇതോടൊപ്പം 11 എ.എസ്.പിമാരെയും 53 ഡി.വൈ.എസ്.പിമാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്. പോലീസിനുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.
Comments