ഗോമാംസം കൈവശംവെച്ചതിന് അഞ്ചു പേരെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് ചൈനക്കാരും ഉള്‍പ്പെടുന്നു. ജനുവരി 18 ന് ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് എസ് യു വിയില്‍ കടത്തുകയായിരുന്ന 10 കിലോഗ്രാം മാംസം കണ്ടെത്തിയത്. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവര്‍ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55), ലു വെങ് ചുങ്(51), ലു വോങ് കോങ്(53) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാംസ സാംപിളുകള്‍ ലാബില്‍ പരിശോധനക്കയച്ചതിനെ തുടര്‍ന്നാണ് പശുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
Comments