പുതിയ സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ നിയമിച്ചു. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ജനുവരി പത്തിന് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു കേന്ദ്രസര്‍ക്കാര്‍ നീക്കിയ ശേഷം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് നാഗേശ്വര റാവുവിനായിരുന്നു താല്‍ക്കാലിക ചുമതല.
അതേസമയം അര്‍ധരാത്രിയില്‍ സിബിഐ ഡയറക്ടറെ മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതിക്കു മാത്രമെ ഡയറക്ടറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവു എന്നും കോടതി പറഞ്ഞു.
ഉത്തരവിന്റെ അടിസ്ഥാത്തില്‍ അലോക് വര്‍മ വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് വര്‍മ സര്‍വീസില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. പിന്നീടാണിപ്പോള്‍ പുതിയ ഡയറക്ടറെ നിയമിച്ചിരിക്കുന്നത്. 1983 ബാച്ച് ഐപിഎസ് ഓഫീസറായ ശുക്ല രണ്ടു വര്‍ഷം സിബിഐ യെ നയിക്കും
Comments