സുപ്രിം കോടതിയുടെ ഉത്തരവ് ലംഘിച്ച് മനുഷ്യാവകാശപ്രവര്‍ത്തകനായ ആനന്ദ് തെല്‍തുംദെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അക്കാദമിക രംഗത്തും രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
അക്രമാസക്ത ദേശീയതയുടെ വക്താക്കളായ സംഘപരിവാര്‍ അനുകൂല ഭരണകൂടം സുപ്രീം കോടതി വിധിയെപ്പോലും അതിലംഘിച്ചു കൊണ്ടാണ് ആനന്ദ് തെല്‍തുംദെയെ അറസ്റ്റ് ചെയ്‌തെന്ന് എഴുത്തുകാരനായ കെ കെ ബാബുരാജ് പ്രതികരിച്ചു. മദ്രാസ് സര്‍വ്വകലാശാല അധ്യാപകനും പ്രമുഖ എഴുത്തുകാരനുമായ ഒ കെ സന്തോഷ്, ദളിതരും ന്യൂനപക്ഷങ്ങളുമാണ് സംഘപരിവാറിന്റേയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും എക്കാലത്തേയും ശത്രുക്കളെന്ന് തെളിയിക്കുന്നതാണ് തെല്‍തും ദേയുടെ അറസ്‌ററ് എന്നാണ് അഭിപ്രായപ്പെട്ടത്.
Comments