നോര്‍ത്ത് കളമശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ രക്ഷകനായത് മറ്റൊരു ലോറി ഡ്രൈവര്‍.തീയും പുകയും ഉയര്‍ന്നതോടെ നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറായ അബ്ദുള്‍ സലാമിന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
നൂറു മീറ്ററിനുള്ളില്‍ രണ്ട് പെട്രോള്‍ പമ്പുകളും ഒരു ബാറും റോഡില്‍ ആറുവരിപാത നിറയെ വാഹനങ്ങളുമുള്ള കളമശേരി പ്രദേശം വലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്.അഗ്‌നിശമന സേനാംഗങ്ങളെത്തുമ്പോഴേക്ക് തീ അണച്ചിരുന്നു. പോലീസെത്തി ഗതാഗതം തടഞ്ഞു. പതിനൊന്നോടെ ഗതാഗതം പുനസ്ഥാപിച്ചു. മോട്ടോര്‍ വെഹിക്കിള്‍, എച്ച് പി ഗ്യാസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി
Comments