ഡിജിറ്റല്‍ ഇടപാടിലൂടെ ഉപഭോക്താക്കള്‍ അറിയാതെ അക്കൗണ്ടില്‍ നിന്നും പണം പോയാല്‍ തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) നല്‍കിയ രണ്ടാമത്തെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഡിജിറ്റല്‍ ഇടപാടുകളിലൂടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെടുമ്പോള്‍ തങ്ങള്‍ എസ്എംഎസ് അലേര്‍ട്ട് നല്‍കുന്നുണ്ടന്നും. പണം പിന്‍വലിച്ചത് ഉപഭോക്താവല്ലെങ്കില്‍ അക്കാര്യം ഉടനടി ബാങ്കിനെ അറിയിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഇത് യഥാസമയം നിര്‍വഹിക്കാത്ത പക്ഷം നഷ്ടമായ പണത്തിന് തങ്ങള്‍ ഉത്തരവാദികളല്ല എന്നായിരുന്നു ഹര്‍ജിക്കാരായ എസ്ബിഐ വാദിച്ചത്.
എന്നാല്‍ എസ്എംഎസ് അലര്‍ട്ടുകള്‍ പൊതുവായ സേവനമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബാങ്കും ഇടപാടുകാരനും തമ്മിലുള്ള കരാറിന്റെ ഭാഗമായി വരുന്നതല്ല. ബാങ്ക് ഇടപാടുകാരന് അയയ്ക്കുന്നതായി പറയുന്ന ഇത്തരം അലര്‍ട്ടുകള്‍ അവര്‍ യഥാസമയം കാണണമെന്നുമില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ ഇടപാടുകളിലൂടെ ഉപഭോക്താവിന് പണം നഷ്ടമായാല്‍ ബാങ്കിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു.
Comments