You are Here : Home / News Plus

കൂടുതല്‍ പേര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി, സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് സമരസമിതി; എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍ന്നു

Text Size  

Story Dated: Sunday, February 03, 2019 01:46 hrs UTC

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. 2017ലെ മെഡിക്കല്‍ ക്യാമ്പില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ്. നേരത്തെ മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നിര്‍ബന്ധമില്ല. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന കൂടി നടത്തിയാകും തീരുമാനമെടുക്കുക.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. ചര്‍ച്ചയില്‍ സമരസമിതി പ്രതിനിധികളായ അംബികാസൂതന്‍ മാങ്ങാട്, മുനീസ, കെ. സെമീറ, അരുണി ചന്ദ്രന്‍, കെ. സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും സാന്നിദ്ധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായി നടപ്പാക്കുന്നതാണ്.






 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.