സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. നെടുമങ്ങാട് പുലിപ്പാറ സ്വദേശി ശ്രീജിത്തിനെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമങ്ങാട് ഡി വൈ എസ് പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. നേരത്തെ സംഭവത്തിലെ മുഖ്യപ്രതിയും ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകുമായ ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെയും അറസ്റ്റ് ചെയ്തിരുന്നു.
Comments