ദുരഭിമാനത്തിന്റെ പേരില്‍ ഭര്‍ത്താവിനെ കൊന്നവര്‍ക്കെതിരെ നിയമപോരാട്ടം നടത്തി ശ്രദ്ധേയായ കൗസല്യയെ വിദ്വേശ പ്രസംഗത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണ്‍ കന്റോണ്‍മന്റിലെ ഉദ്യോഗസ്ഥയാണ് കൗസല്യ. മൂന്ന് മാസത്തേക്കാണ് സസ്പന്‍ഡ് ചെയ്തത്.
ചാനല്‍ അഭിമുഖത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഭരണഘടനപ്രകാരം പ്രകാരം ഇന്ത്യ ഒരു യൂണിയനാണ്, രാജ്യമല്ല എന്നായിരുന്നു കൗസല്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. തമിഴ്‌നാടിനെ ഒരു സംസ്ഥാനമായി അംഗീകരിക്കാനും എനിക്കാവില്ല. ഇന്ത്യയിലെ എല്ലാ മുന്നണികളും തമിഴ്‌നാടിനെ അവഗണിക്കുകയാണ് കൗസല്യ അഭിമുഖത്തില്‍ പറഞ്ഞു.
കൗസല്യയുടെ പ്രസ്താവന വിദ്വേശം ജനിപ്പിക്കുന്നതാണെന്ന് കന്റോണ്‍മന്റ് ഉദ്യോഗസ്ഥന്‍ ഹരീഷ് വര്‍മ്മ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ബോര്‍ഡ് കൗസല്യയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments