വെനസ്വേലയിലെ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. വെനസ്വേലയുടെ സൈനിക പരിശീലനകേന്ദ്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മഡൂറോ നയം വ്യക്തമാക്കിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ഇടപെടല്‍ രാജ്യം ചെറുത്തുനില്‍ക്കുന്നത് സൈന്യത്തിന്റെ സഹായത്തോടെയാണെന്നും, 200 വര്‍ഷത്തിനിടെ വെനസ്വേല കണ്ടതില്‍വച്ച് ഏറ്റവും വലിയ രാഷ്ട്രീയ -സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും മഡൂറോ പറഞ്ഞു. സൈന്യത്തിനുള്ളില്‍ ഒരുതരത്തിലുമുള്ള വേര്‍തിരിവുകള്‍ ഉണ്ടാകരുതെന്നും മഡൂറോ ആവശ്യപ്പെട്ടു.
Comments