ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ആറ് മരണം. ഡല്‍ഹിയിലേക്കുള്ള സീമാഞ്ചല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.50ന് വൈശാലി ജില്ലയിലാണ് അപകടം നടന്നത്.
അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഒരു എസി കോച്ചും മൂന്ന് സ്ലീപ്പര്‍ കോച്ചുമടക്കം ഒമ്പതുകോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും തകര്‍ന്നു. അപകടസമയം ട്രെയിന്‍ പൂര്‍ണ വേഗതയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ട്രെയിന്‍ പാളം തെറ്റാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.
Comments