You are Here : Home / News Plus

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്തത

Text Size  

Story Dated: Monday, February 04, 2019 07:57 hrs UTC

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്തത തുടരുന്നു . ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികള്‍ മാത്രമാണ് ദര്‍ശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാമൂലം അറിയിച്ചു . എന്നാല്‍ 51 പേര്‍ ദര്‍ശനം നടത്തിയെന്നാണ് സർക്കാരിനുവേണ്ടി നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വിശദമാക്കിയത്. ശബരിമല എക്സിക്യുട്ടീവ് ഓഫിസറുടെ സ്വദേശിനി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല . ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.