ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്‍ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ രാജ്യത്തെ മുഖ്യ ഇ-കൊമേഴ്സ് കമ്പനികളെ ബാധിച്ചു തുടങ്ങി. പുതിയ നയം നടപ്പില്‍ വന്നതോടെ ആമസോണിന്‍റെയും വാള്‍മാര്‍ട്ടിന്‍റെയും വിപണി മൂല്യത്തില്‍ 5000 കോടി ഡോളറിന്‍റെ സംയോജിത നഷ്ടം രേഖപ്പെടുത്തി. മൊബൈല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍, ബാറ്ററികള്‍ ഉള്‍പ്പടെയുളള നീണ്ട നിര ഉല്‍പന്നങ്ങള്‍ പുതിയ സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് ആമസോണ്‍ അവരുടെ വില്‍പ്പന പ്ലാറ്റ്ഫോമായ ആമസോണ്‍. ഇന്നില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നയ പ്രകാരം വിദേശ കമ്പനികളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ അവര്‍ക്ക് ഓഹരി വിഹിതമുളള ഉല്‍പ്പാദകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാതെ വരുന്നതിനാലാണ് ഈ ഒഴിവാക്കല്‍.
Comments