ശബരിമല പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ പരസ്പരം വെല്ലുവിളിച്ച് സിപിഎമ്മും എൻഎസ്എസും. എൻഎസ്എസ് പറഞ്ഞാൽ ആരൊക്കെ കേൾക്കുമെന്ന് താമസിയാതെ അറിയാമെന്ന ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാഷ്ട്രീയപാർട്ടി രൂപികരിക്കാൻ കോടിയേരി ബാലകൃഷ്ണൻ വെല്ലുവിളിച്ചു.സിപിഎമ്മിനെ വിരട്ടാൻ വരേണ്ടെന്ന പറഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് സുകുമാരൻ നായർക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയത്.
Comments