പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിനു പിന്നാലെ, ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയെ പ്രചാരണത്തിലിറക്കാന്‍ കോണ്‍ഗ്രസ്. പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ പ്രവേശം സംസ്ഥാന കോണ്‍ഗ്രസ്സിന്റെ ജനപ്രിയത വര്‍ദ്ധിപ്പിക്കുമെന്ന് മദ്ധ്യപ്രദേശ് മന്ത്രി പ്രധ്യും സിങ് തോമര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഭര്‍ത്താവിന്റെ മണ്ഡലത്തില്‍ നേരത്തെ ഇവര്‍ പ്രചാരണത്തിനിറങ്ങിയിരുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ ഇവരെ ജ്യോതിരാദിത്യയുടെ ഗുണ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനും ആലോചനയുണ്ട്. ജ്യോതിരാദിത്യ ഗ്വാളിയോറിലേക്ക് മാറുകയും ചെയ്യും. സിന്ധ്യ കുടുംബത്തിന്റെ പാരമ്പര്യ സീറ്റാണ് ഗുണ.
Comments