നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്ക് സ്റ്റേ. എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. തന്‍റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് സ്റ്റേ. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം.
Comments