ഉത്തര്‍പ്രദേശ് സംസ്ഥാന ബജറ്റില്‍ ഗോശാലകള്‍ക്കായി മാറ്റിവെച്ചത് 447 കോടി രൂപ. ധനമന്ത്രിയായ രാജേഷ് അഗര്‍വാളാണ് ബജറ്റ് പ്രസംഗം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് അടുത്ത സാഹചര്യത്തില്‍ അവതരിപ്പിച്ച ബജറ്റിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായാണ് പുതിയ നടപടി.
രാജ്യത്ത് തന്നെ ആദ്യമായാണ് ഗോശാലകള്‍ക്കായി ഇത്രയധികം തുക ഒരു സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്നത്. 247.60 കോടി രൂപയാണ് ഗോശാലകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായി വകയിരുത്തിയിരിക്കുന്നത്. നഗരമേഖലയില്‍ കന്‍ഹ ഗോശാല, പശുസംരക്ഷണ സ്‌കീം എന്നിവയ്ക്കാണ് 200 കോടി രൂപ.
Comments