പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റിലും തുടര്‍ന്ന് നടക്കേണ്ട സാംസ്‌കാരിക ചടങ്ങുകളില്‍ നിന്നുമാണ് ബോര്‍ഡ് പ്രസിഡന്റ് എന്‍.പത്മകുമാറും മെംബര്‍മാരായ വിജയകുമാറും, കെ.പി.ശങ്കര്‍ദാസും വിട്ടുനിന്നത്.
എല്ലാ വര്‍ഷങ്ങളിലും ഉത്സവ കൊടിയേറ്റിനും കലാപരിപാടികള്‍ക്കും ദേവസ്വംബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മുഖ്യാതിഥിയായി എത്താറുണ്ട്. എന്നാല്‍ ഇന്നലെ സുപ്രിം കോടതിയില്‍ ദേവസ്വംബോര്‍ഡ് സ്വീകരിച്ച നടപടിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇവര്‍ക്ക് കരിങ്കൊടി കാണിക്കുമെന്ന പ്രചാരണം വ്യാപകമായിരുന്നു.
Comments