സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിച്ചില്ലെന്ന വിവരത്തെ തുടര്‍ന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഒഴിവാക്കാന്‍ നീക്കം. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിയിലെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഇങ്ങനൊരു നീക്കം. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് നിലപാട് മാറ്റം എന്നാണ് സൂചന.
ദേവസ്വം കമ്മീഷണര്‍ വിരമിക്കുമ്പോള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷനാക്കിയേക്കും. രാജഗോപാലന്‍ നായരെ ദേവസ്വംബോര്‍ഡ് അധ്യക്ഷനായി തിരിച്ചെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. തീരുമാനത്തില്‍ ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം.രാജഗോപാലന്‍ നായര്‍ക്കും പങ്കുണ്ടെന്നാണ് വിവരം.
Comments