ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് നിലപാടില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു.
സുപ്രീംകോടതി വിധി അംഗീകരിയ്ക്കുന്നു എന്നതാണ് ബോര്‍ഡ് നിലപാട്. അത് കോടതിയെ അറിയിച്ചു. മുമ്പ് സാവകാശ ഹര്‍ജി നല്‍കിയത് മണ്ഡലമകരവിളക്ക് കാലത്ത് കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ സൗകര്യം ഒരുക്കാനുള്ള പ്രയാസം മുന്‍നിര്‍ത്തിയായിരുന്നു. ഇന്നലെ കോടതി പരിഗണിച്ചത് സുപ്രീംകോടതി വിധി റിവ്യു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ്. അതില്‍ കേസിലെ എല്ലാ കക്ഷികളുടെയും അഭിപ്രായം കോടതി തേടി. അപ്പോള്‍ ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കി. ഇതാണുണ്ടായത്അദ്ദേഹം പറഞ്ഞു.
Comments