കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്ത മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ വീണ്ടും ലോങ് മാര്‍ച്ചുമായി ഓള്‍ ഇന്ത്യ കിസാന്‍ സഭ. നാസിക്കില്‍ നിന്നും മുബൈ വരെ ഒരു ലക്ഷത്തോളം കര്‍ഷകരെ അണി നിര്‍ത്തിയാക്കും ലോങ് മാര്‍ച്ച് സംഘടിപ്പിക്കുക. കഴിഞ്ഞ ലോങ് മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ഫെബ്രുവരി ഇരുപതിന് ആരംഭിക്കുന്ന മാര്‍ച്ച് 27 ന് മുബൈയിലെ ആസാദ് മൈതാനത്ത് സമാപിക്കും.
Comments