കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ടാര്‍പ്പന്റൈന്‍ കമ്പനിക്ക് തീപിടിച്ചു. ടാര്‍പ്പന്റൈന്‍ നിര്‍മാണ കമ്പനിയായ ക്ലിയര്‍ ലാക്കിലാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍ കുപ്പിയിലേക്ക് ടാര്‍പ്പന്റൈന്‍ നിറയ്ക്കുന്നതിനിടയില്‍ ഒരാളുടെ മേല്‍ തീ പടരുകയായിരുന്നു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തീ പടര്‍ന്ന് പിടിച്ചത്.
തീ പിടിത്തത്തില്‍ കമ്പനിയിലെ തൊഴിലാളിയായ അരുണയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു. കമ്പനിയിലുണ്ടായിരുന്ന 40,000 ലിറ്റര്‍ ടര്‍പൈന്‍ കത്തി നശിച്ചു.
Comments