ആലപ്പുഴ പട്ടണത്തില്‍ പലയിടത്തായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നേരെ ആക്രമണം. ഇരുപതോളം വാഹനങ്ങള്‍ ആക്രമിച്ചു തകര്‍ത്തു. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷമാണ് സംഭവം. പിക് അപ് വാനിലെത്തിയ സംഘം വാഹനങ്ങള്‍ക്കു സമീപം നിര്‍ത്തി കല്ലും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമിച്ചു തകര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments