പ്രളയത്തില്‍ താങ്ങും തണലുമായ മത്സ്യത്തൊഴിലാളികളെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഈയൊരാവശ്യം ഉന്നയിച്ച് ശശി തരൂര്‍ നോബേല്‍ പുരസ്‌കാര സമിതിയുടെ അദ്ധ്യക്ഷന്‍ ബറിറ്റ് റീറ്റ് ആന്‍ഡേഴ്‌സന് കത്തയച്ചു. 65000 പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചതായി തരൂര്‍ കത്തില്‍ പറയുന്നു. മാത്രവുമല്ല, മത്സ്യത്തൊഴിലാളികളുടെ സേവനം ലോകബാങ്കും ഐക്യരാഷ്ട്ര സഭയും അംഗീകരിച്ചിട്ടുള്ളതാണെന്നും കത്തിലുണ്ട്.
Comments