അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6.25 ശതമാനമാക്കി. 17 മാസത്തിന് ശേഷമാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ. റിസര്‍വ്വ് ബാങ്കിലെ നിക്ഷേപത്തിന് ബാങ്കുകള്‍ക്ക് ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.25 ശതമാനം ആയിരുന്നത് 6 ആക്കി കുറച്ചു.
Comments