ഇടമലയാര്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ ഭാഗമായി ഭൂതത്താന്‍കെട്ടില്‍ നിര്‍മ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയില്‍ അറിയിച്ചു.
നിലവില്‍ ഇവിടെ നടക്കുന്ന സിവില്‍, ഇലക്ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എംഎല്‍എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Comments