ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിംഗ് എംപി എം.കെ.രാഘവന്‍ വീണ്ടും മത്സരിക്കും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് എം.കെ.രാഘവന്‍ തന്നെയാവും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് പ്രഖ്യാപിച്ചത്. മൂന്നാം തവണയും അവസരം നല്‍കുമ്പോൾ വൻ ഭൂരിപക്ഷത്തിൽ രാഘവനെ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
Comments