ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പിക്ക് സിബിഐ നോട്ടീസ്. കുനാൽ ഘോഷ് എംപി ഈ മാസം 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സിബിഐ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷില്ലോംഗിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതും ഷില്ലോംഗില്‍ വച്ചാണ്. രാജീവ് കുമാറിനെ ശനിയാഴ്ച സിബിഐ ചോദ്യം ചെയ്യും.
Comments