ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള നീക്കങ്ങൾക്കെതിരെ ബിജെപി ജില്ലാ നേതൃത്വം. പാർട്ടിയുടെ സ്ഥാനാർത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡൻറ് എ നാഗേഷ് ആവശ്യപ്പെട്ടു. തുഷാർ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാൽ തൃശൂർ നൽകാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൻറെ നിലപാട്. ബിജെപി- ബിഡിജെഎസ് സീറ്റ് തർക്കങ്ങളിലെ ഒരു കാരണം തൃശൂർ സീറ്റാണ്. കെ.സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ തുടങ്ങിയ സീനിയര്‍ നേതാക്കള്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്ന സീറ്റാണ് തൃശ്ശൂര്‍.
Comments