ഇന്ത്യന്‍ സമ്പന്നന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് പശ്ചിമ ബംഗാളില്‍ 10,000 കോടിയുടെ നിക്ഷേപം നടത്തുന്നു. റിലയന്‍സിന്റെ ഭാഗമായുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകമ്മ്യുണിക്കേഷന്‍സ് ആയിരിക്കും നിക്ഷേപത്തിന് നേതൃത്വം നല്‍കുക.
ബംഗാളില്‍ ഇതിനു മുന്‍പ് 28000 കോടിയുടെ നിക്ഷേപം റിലയന്‍സ് നടത്തിയിട്ടുണ്ട്. ഇതിനു പുറമേയാണ് ജിയോയുടെ നിക്ഷേപം. ബംഗാളിന്റെ ഡിജിറ്റല്‍ മുഖം മാറ്റിമറിക്കുന്ന വിപ്ലവ പദ്ധതിയായിരിക്കുമിതെന്ന് കൊല്‍ക്കത്തയില്‍ നടന്ന ബംഗാള്‍ ഗ്ലോബല്‍ സമ്മിറ്റില്‍ മുകേഷ് അംബാനി പറഞ്ഞു.
Comments