ജന്മു കശ്മീരിനെ മൂന്ന് ഡിവിഷനായി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അതുപ്രകാരം ജമ്മു, കശ്മീര്‍, ലഡാക് എന്നിങ്ങനെ മൂന്ന് ഡിവിഷനുകളായിരിക്കും ഉണ്ടായിരിക്കുക. ലഡാക് ഡിവിഷനിലേക്ക് ലെ, കാര്‍ഗില്‍ എന്നീ ജില്ലകള്‍ കൂട്ടിച്ചേര്‍ക്കും. ലെ ആയിരിക്കും ഡിവിഷന്‍ ആസ്ഥാനം.
ഡിവിഷനല്‍ കമ്മീഷ്ണറെയും പോലിസ് ഇന്‍സ്‌പെക്ടറര്‍ ജനറലിനെയും താമസിയാതെ നിയമിക്കുമെന്ന് കശ്മീര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രായോഗികമായ കാര്യങ്ങള്‍ തീരുമാനിക്കാനായി പ്ലാനിങ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments