കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഒമാനില്‍ മരണപ്പെട്ടത് 2,500 പ്രവാസികള്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. ഒമാനുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദി അറേബ്യയിലെ മരണ നിരക്ക് ആറുമടങ്ങ് കൂടുതലാണ്. 2014ലും 2018നും ഇടയിലുള്ള കാലയളവില്‍ 2,564 ഇന്ത്യന്‍ പൗരന്മാരാണ് ഇവിടെ മരിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി വി.കെ. സിങ് പറഞ്ഞു. ലോക് സഭാ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Comments