നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിയുടെ ജീവിതകഥ പറയുന്ന അംജദ് ഖാന്‍ ചിത്രം ഗുല്‍ മക്കായിയെ നിരോധിക്കുമെന്ന് പാകിസ്താന്‍ നയതന്ത്രജ്ഞര്‍. ജനുവരി 25ന് ചിത്രം ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പാകിസ്താന്‍ നയതന്ത്രജ്ഞര്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയത്. ചിത്രത്തിന്‍ പാകിസ്താനെ തരംതാഴ്ത്തി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ഇവരുടെ വിമര്‍ശനം. പ്രദര്‍ശനത്തിനു ശേഷം ഇവര്‍ അംജദ് ഖാനെ കാണുകയും ചിത്രം പാകിസ്താനില്‍ പ്രദര്‍ശപ്പിക്കാന്‍ സമ്മതിക്കില്ലെന്നും അറിയിച്ചു.
ഇതിനു മുമ്പ് നന്ദിതാദാസ് സംവിധാനം ചെയ്ത ചിത്രം മന്റോയ്ക്കും പാകിസ്താനില്‍ ഇതേ അനുഭവം നേരിട്ടിരുന്നു. എന്നാല്‍ പാകിസ്താന്റെ നിലപാട് അംജദ് ഖാന്‍ കാര്യമായെടുത്തിട്ടില്ല. മലാല ഒരു ആഗോള വ്യക്തിത്വമാണ്. അത്ര എളുപ്പത്തിലൊന്നും ചിത്രം നിരോധിക്കാന്‍ സാധിക്കില്ല. വളരെ സത്യസന്ധമായാണ് ഞാന്‍ ചിത്രം സംവിധാനം ചെയ്തത്. ലണ്ടനിലെ പ്രദര്‍ശനത്തിനു ശേഷം എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. അതു തന്നെ വലിയ അംഗീകാരം- അംജദ് പറഞ്ഞു.
Comments