വാക്കുകളേക്കാള്‍ വേഗത്തില്‍ ആശയം കൈമാറാന്‍ ഇമോജികള്‍ക്കാവും. ഇപ്പോഴിതാ 230 പുതിയ ഇമോജികളാണ് യുണികോഡ് കണ്‍സോര്‍ഷ്യം അവതരിപ്പിച്ചത്. ഹിന്ദുക്ഷേത്രം, ഓട്ടോറിക്ഷ, സാരി, കണ്ണുകാണാത്ത ആള്‍, വളര്‍ത്തുനായ, വീല്‍ചെയറിലിരിക്കുന്ന ആള്‍, വെളുത്ത ഹൃദയം, ബാത്തിങ് സ്യുട്ട് എന്നിവയെ കൂടാതെ സ്ത്രീകളുടെ ആര്‍ത്തവത്തെ പ്രതിനിധാനം ചെയ്യുന്ന രക്തതുള്ളി തുടങ്ങിയവയാണ് ഇമോജികള്‍ക്ക് രൂപം നല്‍കുകയും അംഗീകാരം നല്‍കുകയും ചെയ്യുന്ന യുണികോഡ് കണ്‍സോര്‍ഷ്യം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. സ്ത്രീകള്‍ക്കു പ്രധാന്യം നല്‍കുന്ന ഇമോജികളാണ് ഇത്തവണത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. അതിനൊപ്പം ലിംഗവൈവിധ്യങ്ങളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്ന ഇമോജികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Comments